ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനെന്ന റെക്കോർഡും സ്വന്തമാക്കി 'അവതാര്‍ ദി വേ ഓഫ് വാട്ടർ'


ഹോളിവുഡ് ബോക്സ് ഓഫീസിനെ കീഴടക്കിയ കാമറൂൺ എപ്പിക് 'അവതാര്‍ ദി വേ ഓഫ് വാട്ടർ' ഇന്ത്യൻ കളക്ഷനിലും റെക്കോർഡിട്ടു. ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് അവതാര്‍ 2 നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 439.50 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ ട്വീറ്റ് ചെയ്തത്. കണക്ക് പ്രകാരം എന്‍ഡ്ഗെയിം ഇന്ത്യയില്‍ നിന്ന് നേടിയത് 438 കോടി ആണ്. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് ആയ 480 കോടി ആയിരിക്കുമെന്നാമ് സുമിത് കദേലിന്റെ പ്രവചനം.

അതേസമയം, ഹോളിവുഡ് ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്താണ് വേ ഓഫ് വാട്ടർ. 1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്‍റെ ഇതുവരെയുള്ള കളക്ഷന്‍. അതേസമയം 'അവതാര്‍ 3'ന്‍റെ ചിത്രീകരണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാല്, അഞ്ച് ഭാഗങ്ങളുടെ രചന പൂര്‍ത്തീകരിച്ചു. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്.

article-image

hjjf

You might also like

Most Viewed