ലക്ഷങ്ങളുടെ തട്ടിപ്പ്; നടി സോനാക്ഷി സിൻഹയ്ക്ക് ജാമ്യമില്ലാ വാറന്റ്

മൊറാദാബാദ് സ്വദേശി പ്രമോദ് ശർമ്മയുടെ പരാതിയിന്മേലാണ് നടിയ്‌ക്കെതിരെ നടപടി. ഫിൽമി റിപ്പോർട്ടർ ബോളിവുഡ് താരം സോനാക്ഷി സിൻഹയ്ക്ക് എതിരെ തട്ടിപ്പ് കേസിൽ ജാമ്യമില്ലാ വാറന്റ്. മൊറാദാബാദ് സ്വദേശി പ്രമോദ് ശർമ്മയുടെ പരാതിയിന്മേലാണ് നടിയ്‌ക്കെതിരെ നടപടി. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി സോനാക്ഷി സിൻഹ 37 ലക്ഷം മുൻകൂറായി കൈപ്പറ്റി. എന്നാൽ തരാം പരിപാടിയിൽ പങ്കെടുത്തില്ല എന്ന് പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നടിയുടെ മാനേജർ തിരികെ നൽകിയില്ല.
സോനാക്ഷിയെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് പരാതിയിൽ പറയുന്നു.കേസുമായി ബന്ധപ്പെട്ട് സോനാക്ഷിയോട് പൊലീസ് േസ്റ്റഷനിൽ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും നടി എത്തിയില്ല. തുടർന്ന് തട്ടിപ്പ് കേസിൽ നടിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ്.