ബഹ്റൈനിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ ഇല്ല

ബഹ്റൈനിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ ഇല്ല . ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവിൽ 1458 ആണ്. കഴിഞ്ഞ ദിവസം 1,964 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 19,632 ആയി മാറി. നിലവിൽ 36 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 2,088 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,06045 ആയിട്ടുണ്ട്.