പ്രിയദർശൻ വളരുന്നതിനൊടൊപ്പം രണ്ട് പേരെക്കൂടി വളർത്തി പക്ഷേ അതിനിടയിൽ വിട്ടു പോയ ചില താരങ്ങളുമുണ്ട്
കൊച്ചി: സംവിധായകൻ പ്രിയദർശനെ കുറിച്ച് നർമ്മശൈലിയിലുളള ഒരു പരാതി പങ്കുവെച്ച് നടൻ മുകേഷ്. മോഹൻലാലിനെയും, എംജി ശ്രീകുമാറിനെയും ഉയർത്തി കൊക്കൊണ്ട് വന്ന പ്രിയദർശൻ ചിലരെ കണ്ടില്ലെന്ന് നടിച്ചെന്നും മുകേഷ് പറയുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ പ്രിയദർശൻ വളരുന്നതിനൊടൊപ്പം രണ്ട് പേരെക്കൂടി പ്രിയദർശൻ വളർത്തി അല്ലങ്കിൽ അങ്ങനെ ഒരു സാഹചര്യം ഒപ്പിച്ചു കൊടുത്തു.
അതിൽ ഒന്ന് മോഹൻലാലും പിന്നെ എം ജി ശ്രീകുമാറുമാണ്. അവരുടെ കഴിവ് മുന്നിൽ കണ്ടുകൊണ്ടാകാം പ്രിയദർശൻ അതിന് ശ്രമിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതിനിടയിൽ വിട്ടു പോയ ചില താരങ്ങളുമുണ്ട്’. മുകേഷ് പറയുന്നു.