സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാവുന്ന ചിത്രത്തിലൂടെ ബിജുമേനോനും പാർവ്വതിയും ഒന്നിക്കുന്നു

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാവുന്നു. ബിജു മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ആരംഭിച്ചു. ഇന്‍ഫാന്‍റ് ജീസസ് ബഥനി കോണ്‍വെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ചിത്രീകരണം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത് മുന്‍ എം.എല്‍.എ വി.എന്‍ വാസവനാണ്.
ജി. ശ്രീനിവാസ റെഡ്ഡിയാണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം നേഹ നായര്‍. 2021 ജനുവരിയില്‍ തീയേറ്റര്‍ റിലീസ് ആയി ചിത്രം എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.