നയൻതാര ചിത്രം 'നെട്രികൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന 'നെട്രികണ്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൗതുകം ജനിപ്പിക്കുന്ന, തീവ്ര ഭാവത്തോടെയുള്ള ലുക്കിലാണ് നയൻതാര പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്നചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഫാൻ പേജിലൂടെയാണ് ട്വിറ്ററിൽ പുറത്തിറക്കിയത്.
റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിലിന്ദ് റാവു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഘ്നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'നെട്രികൺ'
1981ല്‍ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ നെട്രികണ്‍ എന്ന സിനിമയുടെ പേര് തന്നെയാണ് നയൻതാരയുടെ പുതിയ ചിത്രത്തിനും നൽകിയിരിക്കുന്നത്. കവിതാലയ പ്രൊഡക്‌ഷൻസിന്റെ അനുമതി വാങ്ങിയ ശേഷമാണ് സിനിമയുടെ പേര് ഉപയോഗിച്ചത് എന്ന് നിർമാതാവ് വിഘ്നേഷ് ശിവ നേരത്തെ തന്നെ പറഞ്ഞിരുന്നു.