വിനീത് ശ്രീനിവാസനും ഉണ്ണി മേനോനും ഒന്നിക്കുന്നു

പ്രണവ് മോഹൻലാൽ നായകനായെത്തുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഹൃദയം '. ചിത്രത്തിലെ ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗായകൻ ഉണ്ണി മേനോൻ. ചെന്നൈ വി.ജി.പി സ്റ്റുഡിയോയിൽ റെക്കോർഡിംഗിനിടെ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബിനുമൊപ്പമെടുത്ത ചിത്രങ്ങളാണ് ഉണ്ണിമേനോൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.