ഗണപതി സംവിധായകനാകുന്ന ‘ഒന്നു ചിരിക്കൂ’
നടൻ ഗണപതി സംവിധായകുന്നു. ഒന്നു ചിരിക്കൂ എന്ന ഹ്രസ്വചിത്രമാണ് നടൻ ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും മലയാള സിനിമയിലേക്കെത്തിയ ഗണപതി അസോസിയേറ്റ് ഡയറക്ടറായിരുന്ന സതീഷ് പൊതുവാളിന്‍റെ മകനാണ്. സജി സുരേന്ദ്രന്‍റെ മാധവം എന്ന ടെലിവിഷൻ പരമ്പരയിലും ഗണപതി അഭിനയിച്ചിട്ടുണ്ട് . അലിഭായിലൂടെ മോഹൻലാലിന്‍റെ കൂടെയും പ്രാഞ്ചിയേട്ടൻ ആന്‍റ് ദി സെയ്ന്‍റിലൂടെ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു .
2007 മുതൽ 2013 വരെ അഭിനയരംഗത്ത് സജീവമായിരുന്ന നടൻ പിന്നീട് ഒരു ബ്രേക്കെടുത്തിരുന്നു. 2016-ൽ രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ശേഷം കവി ഉദ്ദേശിച്ചത്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഹണിബീ 2, ജോർജേട്ടൻസ് പൂരം, പുത്തൻപണം, ചങ്ക്‌സ്, അങ്കിള്‍, പടയോട്ടം, മി.ആൻഡ് മിസിസ് റൗഡി തുടങ്ങി സിനിമകള്‍. ചാര്‍ലീസ് ഏഞ്ചൽസ്, കുബ്ബൂസ് തുടങ്ങിയവയാണ് ഗണപതിയുടേതായി ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന സിനിമകള്‍.

