വയലാർ രാമവർമ്മയുടെ ജീവിതം സിനിമയാകുന്നു


വിപ്ലവ കവി വയലാർ രാമവർമ്മയുടെ ജീവിതം സിനിമയാകുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വയലാറിന്റെ ജീവിതമാണ് സിനിമയുടെ ആധാരം. ബയോപിക്ക് സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയ പ്രമോദ് പയ്യന്നൂരാണ്. ഈ ചിത്രത്തിന്‍റെ തിരക്കഥയും നിർവ്വഹിക്കുന്നത് പ്രമോദ് പയ്യന്നൂർ തന്നെയാണ്.

250- ലേറെ സിനിമകൾക്കായി 1500- ലധികം ഗാനങ്ങൾ, 150- ലേറെ നാടക ഗാനങ്ങൾ, നൂറിലേറെ കവിതകൾ വയലാർ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.  ലൈൻ ഓഫ് കളേഴ്‌സിന്‍റെ ബാനറിൽ അരുൺ എം.സി.യും സലിൽ രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുൻനിര അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed