മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി

മാമാങ്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി. ആഗസ്ത് ഏഴിനായിരുന്നു നടി പ്രാചി തെഹ്‌ലാനും ബിസിനസുകാരനായ രോഹിത് സരോഹയും തമ്മിലുള്ള വിവാഹം നടന്നത്. ഡൽഹിയിലെ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ധങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
റെഡ് ലെഹങ്കയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട പ്രാചിയുടെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. പ്രാചി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സിനിമ മേഖലയ്ക്ക് പുറമേ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പ്രാചി. ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾ പ്രാച്ചിയെ അടുത്തറിയുന്നത്. വിവാഹത്തിന് ശേഷം താരം സിനിമയിൽ അഭിനയിക്കുമോ എന്നതാണ് ഇപ്പോൾ ചോദ്യചിഹ്നമായി അവശേഷിക്കുന്നത്.