കുഞ്ഞ് ഐശ്വര്യറായിയായി സാറ

മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം 'പൊന്നിയിൻ സെൽവനി"ൽ ബാലതാരം സാറഅർജുൻ ഐശ്വര്യറായുടെകുട്ടിക്കാലം അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാകും ഐശ്വര്യയുടേത് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ദൈവത്തിരുമകൾ, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് സാറ. വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി,നയൻതാര, അനുഷ്‌ക ഷെട്ടി, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്,പാർത്ഥിപൻ, ശരത്കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വിവിധഭാഷകളിലെ വൻ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ തായ്‌ലന്റിൽ ആരംഭിച്ചിരുന്നു.