ഷാരൂഖ് ഖാൻ നിർമ്മിക്കുന്ന ബോബി ഡിയോൾ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നു

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ബോബി ഡിയോൾ ചിത്രം ക്ലാസ് ഓഫ് 83യുടെ ഒടിടി റിലീസ് ആഗസ്റ്റ് 21−ന് .അതുൽ സബർവാൾ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ ബോബി ഡിയോൾ പോലീസുകാരനായാണ് എത്തുന്നത്. ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ബോബി ഡിയോൾ എത്തുന്നത് എന്നാണ് ട്രൈലർ നൽകുന്ന സൂചന. റെഡ് ചില്ലീസിന്റെ നെറ്റ്ഫ്ളിക്സിനായുള്ള മൂന്നാമത്തെ സംരഭമാണ് ക്ലാസ് ഓഫ് 83. ഇത് എന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. ഏറെ സന്തോഷവും ത്രില്ലടിപ്പിക്കുന്ന അനുഭവവുമാണ് ഇപ്പോൾ. ബോബി ഡിയോൾ പറഞ്ഞു.
ബോബിയെ കൂടാതെ അന്നൂപ് സോനി, ജോയ് സെൻഗുപ്ത, നിനാദ് മഹാജനിസ വിശ്വജീത് പ്രഥാൻ, ഭൂപേന്ദ്ര ജദാവത്, സമീർ പരാഞ്ജ്പെ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.