തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എ.എസ്.ഐ കൊവിഡ് ബാധിച്ചു മരിച്ചു

തൂത്തുക്കുടി: ലോക്ക് ഡൗണിനിടെ കടയടക്കാൻ വൈകിയെന്ന പേരിൽ വ്യാപാരിയേയും മകനേയും കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച കൊന്ന കേസിൽ പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ചു മരിച്ചു. തൂത്തുക്കുടിയിൽ വ്യാപാരികളെ ച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ജയിലിൽ സാത്താൻകുളം േസ്റ്റഷനിലെ മുൻ എഎസ്ഐ പോൾ ദുരൈയാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്.
മധുര സെൻഡ്രൽ ജയിലിലായിരുന്ന പ്രതിയെ കടുത്ത പനിയെ തുടർന്ന് ജൂലൈ 24 നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ‍് സ്ഥിരകീരിച്ചു. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.