‘മലയാളത്തിലെ ആദ്യ സോംബി മൂവി’


പൃഥ്വിരാജ് നായകനായ ‘എസ്ര’യ്ക്ക് ശേഷം പുതിയ ചിത്രവുമായി കിരൺ മോഹൻ.  ഹൊറർ ചിത്രമായി ഒരുക്കുന്ന ഇതിന്റെ പേർ  ‘രാ’ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തിലെ ആദ്യത്തെ സോംബി മൂവി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.  മനുഗോപാൽ ആണ് ഈ സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴിൽ കിരൺ സംവിധാനം ചെയ്യുന്ന ‘ബ്രഹ്മപുരി’ എന്ന മറ്റൊരു ചിത്രവും റിലീസ് ചെയ്യാനിരിക്കുകയാണ്. ഇദ്ദേഹം  പാർത്ഥിപന്റെ സഹസംവിധായകനായിരുന്നു. ഒലാലാ’ യാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത് .ചിത്രത്തെക്കുറിച്ചുളള  കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

You might also like

Most Viewed