വീണ്ടും കോടികളുടെ സംഭാവനയുമായി അക്ഷയ്

പ്രധാനമന്ത്രിയുടെ കോവിഡ് ധനസഹായ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത ശേഷം മുംബൈ ബി.എം.സി. കോര്‍പറേഷനും മൂന്നു കോടി രൂപ സംഭാവനയുമായി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്ത്. പ്രതിരോധ ഉപകരണങ്ങള്‍, മാസ്‌കുകള്‍, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിലേക്കായാണ് അക്ഷയ് പണം കൈമാറിയത്.
വൈറസിനെ തുരത്താനുള്ള തീവ്രശ്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള നഗരത്തിലെ പോലീസുകാരോടും ഡോക്ടര്‍മാരോടും നഴ്‌സുമാരോടും സര്‍ക്കാരുദ്യോഗസ്ഥരോടും സന്നദ്ധ സംഘടനകളോടുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി പറഞ്ഞു.
കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് കൊവിഡ് പ്രതിരോധ അവബോധ യജ്ഞത്തില്‍ മികച്ച രീതിയില്‍ പങ്കാളിയാവുന്നുണ്ട്. ജാക്കി ഭഗ്നാനിക്കൊപ്പം ചേര്‍ന്ന് കോവിഡ് പ്രതിരോധ ഗാനം അക്ഷയ് പുറത്തിറക്കിയിരുന്നു.