രോഗികളുടെ എണ്ണം 579 ആയി: രാജസ്ഥാനിലും കൊവിഡ് പടരുന്നു

ജയ്പൂർ: രാജസ്ഥാനിലും കൊവിഡ് പരക്കുകയാണ്. സംസ്ഥാനത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 579 ആയി. എട്ടുപേർ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 എണ്ണം കോട്ടയിലും 4 എണ്ണം ബിക്കാനീർ ജില്ലയിലുമാണ്. എല്ലാവർക്കും സന്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
കോട്ടയിൽ ഏറ്റവും കൂടുതൽപേർക്ക് രോഗം ബാധിച്ചത് തെൽഘർ, ചന്ദ്രഘട്ട് പ്രദേശങ്ങളിലാണ്. രണ്ട് ഇറ്റാലിയൻ പൗരന്മാരുണ്ട്, ഇറാനിൽ നിന്ന് മടങ്ങിയെത്തിയ 50 പേരെ ജോധ്പൂരിലെയും ജയ്സാൽമീറിലെയും കരസേന ആരോഗ്യ കേന്ദ്രങ്ങളിൽ ക്വാറന്റൈനിലാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ജയ്പൂരിലാണ്.