പാരസൈറ്റ് മിന്‍സാര കണ്ണാ എന്ന വിജയ് ചിത്രത്തിന്റെ കോപ്പി’: നിയമനടപടിക്കൊരുങ്ങി നിർമാതാവ്

ഓസ്‌കര്‍ നേടിയ കൊറിയൻ ചിത്രം പാരാസൈറ്റ്, വിജയ് നായകനായി 1999ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണാ എന്ന തമിഴ് സിനിമയുടെ കോപ്പിയടിയാണെന്ന് നിർമാതാവ് പി.എല്‍. തേനപ്പന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിർമാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി.എല്‍. തേനപ്പന്‍ പറഞ്ഞു.
ഒരു രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യും. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്ന് പ്രചോദനം നേടിയതാണ് എന്ന് പറയുമ്പോള്‍ അവര്‍ കേസ് കൊടുക്കുന്നു. നമ്മളും അത് തന്നെ തിരിച്ച് ചെയ്യണംമെന്നും എന്ന് തേനപ്പന്‍ പറഞ്ഞു.