ആലപ്പുഴയിൽ മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം

പ്രതീകാത്മക ചിത്രം
ആലപ്പുഴ: മൂന്നു വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ശിശുവിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാക്കാഴം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നു പോലീസ് പറഞ്ഞു. പ്രതിക്കൊപ്പം താമസിക്കുന്ന സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണു മർദ്ദനമേറ്റത്. ജനനേന്ദ്രിയത്തിനുൾപ്പെടെ പരുക്കുണ്ട്. മൂന്നു ദിവസമായി കുട്ടിയെ മർദിക്കുകയായിരുന്നെന്നാണു വിവരം. കുട്ടി കരയുന്നതിനും മറ്റും പ്രകോപിതനായാണു മർദനം. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.