തിരികെയെത്തി ദളപതി; വമ്പന്‍ സ്വീകരണമൊരുക്കി സിനിമാപ്രവര്‍ത്തകരും ആരാധകരും


ചെന്നൈ: ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടന്‍ വിജയ് സിനിമാ ലൊക്കേഷനില്‍ തിരികെയെത്തി. നെയ്വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വരവേറ്റത്. വിജയ് ഒരു പത്രസമ്മേളനം നടത്തുമെന്ന പ്രതീക്ഷയില്‍ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. സേവ്യര്‍ ബ്രിട്ടോയുടെ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിര്‍മ്മാണം.

വിജയ് നായകനായ ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മ്മാണത്തിന് പണം പലിശയ്ക്ക് നല്‍കിയ ആളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. വിജയ് യുടെയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനകളില്‍ പണം കണ്ടെത്തിയിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed