പ്രണവ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിയുടെ പാട്ട്

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി പാട്ട് പാടി പൃഥ്വിരാജ്. പൃഥ്വി പാട്ട് പാടുന്നതിന്‍റെ ചിത്രം വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഹൃദയം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ കല്യാണി പ്രിയദർശനാണ് നായിക. 40 വർഷങ്ങൾക്ക് ശേഷം മെറിലാൻഡ് നിർമാണ മേഖലയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. ഓണം റിലീസായി സിനിമ തീയേറ്ററുകളിലെത്തും.