നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം കാസർഗോഡ് യാത്ര; വരുന്നു സിൽവർ ലൈൻ


തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ റെയിൽ പാത യാഥാർത്ഥ്യത്തിലക്ക് അടുക്കുകയാണെന്ന് ബജറ്റ് പ്രഖ്യാപനം. ആകാശ സർവെ പൂർത്തിയായി. സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണ്. അലൈന്‍മെന്‍റ് നിർണയം തുടരുന്നു. കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയാണ് ഇതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു,  വെറുമൊരു റെയിൽ പാത മാത്രമല്ല. സമാന്തരപാതയും അഞ്ച് ടൗൺഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

പല അന്താരാഷ്ട്ര ഏജൻസികളും കേരളത്തിന്‍റെ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  2020−ൽ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കും. മൂന്ന് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. നാല് മണിക്കൂർ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്താം.  2025 ആകുന്പോഴേക്കും 67740 ദിവസയാത്രക്കാരും 2051 ൽ 1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടൽ. 

പത്ത് പ്രധാന േസ്റ്റഷനുകൾ കൂടാതെ 28 ഫീഡർ േസ്റ്റഷനുകളിലേക്കും ഹ്രസ്വ ദൂരയാത്രകൾ ഉണ്ടാവും. രാത്രിസമയങ്ങളിൽ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും ആയി പാത മാറ്റിവയ്ക്കും. ടിക്കറ്റ് ചാർജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി  പ്രതീക്ഷിക്കുന്നുണ്ട്. ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും വളരെ ചെറിയ പലിശയിൽ 40−, 50 വർഷത്തേക്കായി വായ്പ എടുക്കും. കേരളത്തിലെ ഗതാഗതത്തിന്‍റെ 97 ശതമാനവും റോഡ് വഴിയാണ് ജലപാത− റെയിൽവേ വികസനത്തിലൂടെ ഇതിനു മാറ്റം വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു

You might also like

Most Viewed