പ്രചരിക്കുന്നത് റാണുവിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍; യഥാര്‍ത്ഥ ഫോട്ടോ പുറത്ത് വിട്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ്


സോഷ്യല്‍ മീഡിയ ഗായിക റാണു മണ്ഡലിന്റെ മേക്കോവറായിരുന്നു ഈയിടെ സമൂഹമാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത്. ഹെവി മേക്കപ്പും തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ പാവം റാണുവിനെയും റാണുവിനെ ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയെയും വെറുതെ വിട്ടില്ല. രൂക്ഷമായ വിമര്‍ശനമാണ് സന്ധ്യക്ക് നേരെ ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് റാണുവിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്ധ്യ. ഒപ്പം യഥാര്‍ത്ഥ ചിത്രങ്ങ  പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

article-image

'കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകുമെന്നും സന്ധ്യ കുറിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed