നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് സംവിധായകനെതിരെ കേസ്


തിരുവനന്തപുരം; നടി പാര്‍വതി തിരുവോത്തിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് അഭിഭാഷകനും സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരേ എലത്തൂര്‍ പോലീസ് കേസെടുത്തു.

മെസഞ്ചര്‍ വഴി തന്നെ കുറിച്ച് മോശമായ വിവരങ്ങള്‍ പിതാവിനും സഹോദരനും കൈമാറിയെന്നും ഫേസ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി.

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പോലീസ് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed