സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിഷ്ണുപ്രസാദിന്റേയും സാഹചര്യം കാരണം കള്ളനാകേണ്ടി വന്ന ഒരു കള്ളന്റെ കഥ


കൊച്ചി: ഏറെ മോഹിച്ച ജോലി കൈയ്യെത്തും ദൂരത്ത് എത്തിയപ്പോൾ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ബാഗു റെയില്‍വേ സ്റ്റേഷനില്‍ വച്ച് നഷ്ടമായി 4 ദിവസം തിരഞ്ഞ വിഷ്ണു എന്ന ചെറുപ്പക്കാരന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. പൊട്ടിക്കരഞ്ഞു കൊണ്ട് സര്‍ട്ടിഫിക്കറ്റ് ഒഴികെ മറ്റെല്ലാം എടുത്തോ എന്ന് പറഞ്ഞു വിങ്ങിപ്പൊട്ടുന്ന വിഷ്ണുവിന്റെ കഥയും സാഹചര്യം കാരണം കള്ളനാകേണ്ടി വന്ന ഒരു കള്ളന്റെ കഥയും സിനിമയാവുകയാണ്.

സംവിധായകനും തിരക്കഥാകൃത്തുമായ ഷെബി ചൗഘട്ട് ചിത്രം ഒരുക്കുന്നത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മലയാളത്തില്‍ +2, ബോബി,ടൂറിസ്റ്റ് ഹോംഎന്നീ ചിത്രങ്ങളും തമിഴില്‍ മൂണ്‍ട്രു രസികര്‍കള്‍ , ചെന്നൈ വെടുതി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്ത ഷെബി ചൗഘട്ട് 41 എന്ന ചിത്രത്തിന്റെ കഥയും ഒരുക്കിയിട്ടുണ്ട്.

You might also like

Most Viewed