കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോർ‍ജ്ജും ഒന്നിക്കുന്ന ‘പട’


കൊച്ചി: കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോർ‍ജ്ജും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം പടയുടെ ഷൂട്ടിംഗ് പൂർ‍ത്തിയാക്കി. ഇ ഫോർ‍ എന്റർ‍ടെയ്ന്‍മെന്റിന്റെ ബാനറിൽ‍ നിർ‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ‍ കെ.എം ആണ്.

ഇരുപത്തിയഞ്ച് വർ‍ഷങ്ങൾ‍ക്ക് മുന്‍പ് കേരളത്തിൽ‍ മാധ്യമശ്രദ്ധ നേടിയ ഒരു യഥാർ‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് ഇപ്പോൾ‍ ലഭിക്കുന്ന വിവരം. 

സമീർ‍ താഹിർ‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർ‍വ്വഹിക്കുന്നത്. വിനയ് ഫോർ‍ട്ട് നായകനാവുന്ന ‘തമാശ’യ്ക്ക് ശേഷം സമീർ‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണ് പട.

ആദ്യമായാണ് ഈ നാല് നായകന്മാരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. 2012ൽ‍ പുറത്തെത്തിയ ഹിന്ദി ചിത്രം ‘ഐഡി’യിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് കമൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed