സുസ്‍മിത സെന്നും റോഹ്‍മാനും വിവാഹിതരാകുന്നു!
മുംബൈ: മുൻ ലോകസുന്ദരിയും നടിയുമായ സുസ്‍മിത സെന്നും ഫാഷൻ മോഡലുമായ റോഹ്‍മാൻ ഷോളും വിവാഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള പ്രണയം കുറെ നാളായി സിനിമ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒന്നിച്ചുള്ള ഫോട്ടോകൾ ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുമുണ്ട്. ചിത്രങ്ങൾ വൈറലാകാറുമുണ്ട്.
സുസ്‍മിതയോട് റൊഹ്‍മാൻ വിവാഹഭ്യർത്ഥന നടത്തിയെന്നും അത് അവർ സമ്മതിക്കുകയും ചെയ്‍തുവെന്നാണ് റിപ്പോർട്ട്. 2019 അവസാനത്തോടെയായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

