ഒടുവിൽ നയൻതാരയുടെ കൊലൈയുതിർ കാലം തിയേറ്ററുകളിലേക്ക്
ചെന്നൈ: നയൻതാര നായികയായി കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ചിരിക്കുന്ന പുതിയ ചിത്രം കൊലൈയുതിർ കാലം, പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് നാളെ ആഗസ്റ്റ് 2ന് പ്രദർശനത്തിനെത്തുന്നു. കഴിഞ്ഞ മൂന്നു മാസമായി കോടതി വ്യവഹാരം, േസ്റ്റ എന്നിങ്ങനെ പല പല കാരണങ്ങളാൽ ചിത്രത്തിന്റെ പ്രദർശനം നീണ്ടു പോവുകയായിരുന്നു. പേരു പോലെ തന്നെ ത്രില്ലറാണ് ചിത്രം. ഒട്ടേറെ സവിശഷതകളും കൊലൈയുതിർ കാലത്തിനുണ്ട്.
കമലഹാസൻ−−-മോഹൻലാൽ ചിത്രമായ ഉന്നൈ പോൽ ഒരുവൻ, അജിത്തിന്‍റെ ബില്ലാ 2'എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ് കൊലൈയുതിർ കാലം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ഹൊറർ മൂടിലുള്ള ത്രില്ലറായ കൊലൈയുതിർ കാലത്തിൽ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അസീം മിശ്രയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ. സിയാറാ ഫിലിം കന്പനിയാണ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

