നടി ദിയ മിർ‍സ വിവാഹമോചിതയാകുന്നു


ന്യൂഡൽഹി:  നടി ദിയ മിർ‍സ വിവാഹമോചിതയാകുന്നു. വിവാഹമോചിതയാകാൻ തീരുമാനിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെയാണ് ദിയ അറിയിച്ചത്. സഹിൽ‍ സംഘയാണ് ദിയയുടെ ഭർ‍ത്താവ്. പരസ്പര തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു. “പതിനൊന്ന് വർ‍ഷത്തെ ഒരുമിച്ചുള്ള  ജീവിതത്തിനു ശേഷം ഞങ്ങൾ‍ വിവാഹമോചിതരാകാൻ തീരുമാനിച്ചു. ഞങ്ങൾ‍ സുഹൃത്തുക്കളായി തുടരും. പരസ്‍പര സ്‍നേഹവും ബഹുമാനവും ഉണ്ടാകും. ജീവിതത്തിൽ‍ ഞങ്ങൾ‍ രണ്ട് വഴിയിലാകുകയാണ്. അപ്പോഴും പരസ്‍പരമുണ്ടായ കരുതലിന് ഞങ്ങൾ‍ നന്ദിയുള്ളവരാണ്.−  കുടുംബത്തോടും സുഹൃത്തുക്കളോടും നൽ‍കിയ സ്‍നേഹത്തിനും നന്ദിയുണ്ട്. മാധ്യമങ്ങളുടെ പിന്തുണ തുടർ‍ന്നും ഉണ്ടാകണം. ഞങ്ങളെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തിൽ‍ ഇനി ഒരു പ്രതികരണം ഉണ്ടാകുന്നതല്ല−.” ദിയ മിർ‍സ പറയുന്നു. 2014ലാണ് ദിയ മിർ‍സയും സഹിൽ‍ സംഘയും വിവാഹിതരാകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed