സത്യകല അച്ഛന്റെ വീട്ടുതടങ്കലിൽ; നിർമ്മാതാവ് കോടതിയെ സമീപിച്ചു


ചെന്നൈ: തമിഴ് പുതുമുഖ നടി സത്യകല(26) അച്ഛന്റെ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് നിർമ്മാതാവും നടനുമായ ഷമൻ മിത്രു ഹേബിയസ് കോർപ്പസ് ഹർജി നൽകി. സത്യകലയെ താൽപ്പപര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുകയാണെന്നും പൊള്ളിച്ചിയിലെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയുമാണെന്നും ഷമൻ ആരോപിക്കുന്നു.

ആദ്യം സിനിമയിൽ അഭിനയിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നെന്നും പിന്നീട് വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നെന്നും സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അച്ഛനും രണ്ടാനമ്മയും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്ന കാര്യം സത്യകല പറഞ്ഞിരുന്നെന്നും ഷമൻ വ്യക്തമാക്കി.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ വന്നതോടെ കാര്യം അന്വേഷിച്ചപ്പോഴാണ് വീട്ടുതടങ്കലിലാണെന്ന് അറിഞ്ഞതെന്നും ഷമൻ ഹർജിയിൽ പറയുന്നു. ഉടൻ പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നും നടൻ കോടതിയെ അറിയിച്ചു. ആഗസ്റ്റ് രണ്ടിന് പുറത്തിറങ്ങുന്ന തൊരട്ടി എന്ന ചിത്രത്തിലെ നായികയാണ് സത്യകല. ഷമൻ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed