അജിത്തും ബോണി കപൂറും വീണ്ടുമൊന്നിക്കുന്നു


ചെന്നൈ: ബോണി കപൂറും അജിത്തും വീണ്ടുമൊന്നിക്കുകയാണ്. AK60 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേർ‍കൊണ്ട പാർ‍വൈ ആഗസ്റ്റ് എട്ടിന് തീയറ്ററുകളിലെത്താനിരിക്കെ, അജിത്തുമായി വീണ്ടും ഒന്നിക്കുകയാണെന്ന വാർ‍ത്ത പുറത്ത് വിട്ടിരിക്കുന്നത്് നിർമ്‍മാതാവ് ബോണി കപൂർ തന്നെയാണ്‍. ചിത്രത്തിന്റെ പൂജ അടുത്തമാസം നടക്കും. നേർ‍കൊണ്ട പാർ‍വൈയുടെ സംവിധായകൻ എച്ച്. വിനോദ് തന്നെയാണ് AK 60യും ഒരുക്കുന്നത്. 2016ൽ‍ അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തിലൊരുങ്ങിയ പിങ്ക്, പ്രമേയം കൊണ്ടു ശക്തമായ കഥാപാത്രങ്ങളിലൂടെയും, സംവിധാന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ബിഗ് ബിയും തപ്സി പന്നുവും തകർ‍ത്തഭിനയിച്ച് കയ്യടി നേടിയ പിങ്ക് തമിഴിലേക്കെത്തുന്പോൾ‍ തല അജിത്തും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാനവേഷത്തിൽ‍.

എച്ച്. വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോണി കപൂറാണ് നിർമ്‍മിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വിദ്യാ ബാലനും കൽ‍ക്കിയും ചിത്രത്തിൽ‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed