‘ചിലപ്പോൾ‍ പെണ്‍കുട്ടി’ 19ന് എത്തും


കൊച്ചി: സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രമേയമാക്കി നവാഗത സംവിധായകൻ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ‘ചിലപ്പോൾ പെൺകുട്ടി’ ഈ മാസം 19ന് തിയേറ്ററുകളിൽ എത്തും. 40 തിയേറ്ററുകളിലാണ‌് പ്രദർശനം.

പുതുമുഖങ്ങളായ ആവണി പ്രസാദ്,  കാവ്യ ഗണേഷ്, ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തും. സിനിമ കാണാനെത്തുന്നവരിൽനിന്ന്, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻതക്കതായ നിയമം കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് ഒപ്പ് ശേഖരിക്കും. ഇത‌് പ്രധാനമന്ത്രിക്ക് കൈമാറും. നിർമാതാവ് സുനീഷ് സാമുവൽ, സംവിധായകൻ പ്രസാദ് നൂറനാട്, ആവണി പ്രസാദ്, കൃഷ്ണചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed