ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​തം വെള്ളിത്തിരയിലേക്ക്


തിരുവനന്തപുരം: വിശുദ്ധ ചാവറയച്ചന്‍റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമ ജൂലൈ അവസാനം തീയേറ്ററുകളിലെത്തും. കേരളത്തിന്‍റെ നാവോത്ഥാന നായകനായാണു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ സിനിമയിൽ അവതരിപ്പിക്കുന്നത്. അജി കെ. ജോസാണ് സംവിധാനം. സി.എം.ഐ തിരുവനന്തപുരം പ്രൊവിൻസ് കൾചറൽ ആൻഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്‍റാണ് നേതൃത്വം വഹിക്കുന്നത്.
 
 
അനിൽ ചേർത്തലയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും.സംഗീതം ഗിരീഷ് നാരായണൻ. ചിറ്റു ഏബ്രഹാം, ജോസഫ് തൃശൂർ, രമേശ് കോട്ടയം, ഫാ. സിബിച്ചൻ കളരിക്കലും ചാവറയച്ചന്‍റെ വിവിധ പ്രായങ്ങളിൽ വേഷമിടുന്നു. ചാവറയച്ചന്‍റെ അമ്മാവനായി ബേബിച്ചൻ ഏർത്തയിലും പേരൂർക്കരയച്ചനായി അജിഷ് കൊട്ടാരക്കരയും അഭിനയിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed