മഡോണ ഇനി കന്നഡയിൽ


കൊച്ചി: പ്രേമത്തിലൂടെ മലയാളത്തെ കീഴടക്കിയ മഡോണ സെബാസ്റ്റ്യൻ കന്നഡയിലേക്ക്. കൊടി ഗൊബ്ബ 3 എന്നാണ് കന്നട ചിത്രത്തിൽ കന്നട സൂപ്പർതാരം കിച്ചാ സുദീപിന്റെ നായികയായാണ് മഡോണ അഭിനയിക്കുന്നത്.
 
ചിത്രം സംവിധാനം ചെയ്യുന്നത് ശിവ കാർത്തിക് ആണ്.പ്രേമത്തിനു ശേഷം കാതലും കടന്തുപോകും എന്ന ചിത്രത്തിലൂടെ തമിഴിലും പ്രേമത്തിന്‍റെ റീമേക്കിലൂടെ തെലുങ്കിലും മഡോണ ചുവടുറപ്പിച്ചു. മലയാളത്തിൽ കിംഗ്‌ലയർ, ഇബ്‌ലിസ്, വൈറസ് എന്നീ ചിത്രങ്ങളിലും മഡോണ അഭിനയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed