വൈറലായി മഞ്ജുവിന്റെ ജന്മദിനാശംസ

കൊച്ചി: നടി ഭാവനയ്ക്ക് ജന്മദിനാശംസയുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ജൂൺ ആറിനായിരുന്നനു ഭാവനയുടെ ജന്മ ദിനം. ഭാവനയ്‌ക്കൊപ്പമുള്ള ഫോട്ടോകൾക്കൊപ്പം 'പ്രിയപ്പെട്ടവൾക്ക് ജന്‍മദിനാശംസകൾ. എനിക്കറിയാം നിനക്കറിയാം ,എനിക്ക് നിന്നെ ഇഷ്ടമാണെന്ന്' എന്ന ആശംസ വാക്കുകളും മഞ്ജു പങ്കുവെച്ചു.
ചലച്ചിത്ര മേഖലയിൽ നിന്ന് പല സുഹൃത്തുക്കളും ഭാവനയ്ക്ക് ആശംസകൾ അർപ്പിച്ച് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടു. ഇടവേളയ്ക്ക് ശേഷം 96 എന്ന് തമിഴ് സിനിമയുടെ കന്നഡ റിമേക്കായ 99 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. പ്രീതം ഗബ്ബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത നടൻ ഗണേഷാണ് നായകൻ. കന്നഡ സിനിമാനിർമാതാവായ നവീനുമായുളള വിവാഹശേഷം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം.