കിച്ച സുദീപ് നായകനാകുന്ന “ഫയൽവാൻ’; പോസ്റ്റർ എത്തി

ചെന്നൈ: കിച്ച സുദീപ് നായകനാകുന്ന ഫയൽവാൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ മലയാളം പോസ്റ്റർ പുറത്തുവിട്ടത് മോഹൻലാൽ ആണ്. ഒരു ബോക്സിംഗ് താരത്തിന്‍റെ കഥാപാത്രത്തെയാണ് സിനിമയിൽ കിച്ച സുദീപ് അവതരിപ്പിക്കുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. എസ്. കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.