വരുൺ ധവാൻ വിവാഹിതനാകുന്നു

മുംബൈ: ദീപിക പദുകോൺ − രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര −നിക്ക് ജൊനാസ് വിവാഹങ്ങൾക്ക് ബോളിവുഡ് വീണ്ടും ഒരു താരവിവാഹത്തിനായി ഒരുങ്ങുകയാണ്. യുവതാരം വരുൺ ധവാനാണ് തന്റെ ബാല്യകാല സഖിയെ ജീവിത സഖിയാക്കാൻ ഒരുങ്ങുന്നത്. ഫാഷൻ ഡിസൈനർ നടാഷ ദലാളാണ് വരുണിന്റെ വധു. വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ രണ്ട് കുടുംബങ്ങളും തുടങ്ങി കഴിഞ്ഞു. വരുണിന്റേയും നടാഷയുടേയും പ്രണയത്തെ കുറിച്ചുള്ള കഥകൾ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിൽ പ്രചരിക്കുന്നുണ്ടെങ്കിലും കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്ന് വരുൺ തുറന്നു സമ്മതിച്ചിരുന്നു.
സംവിധായകൻ ഡേവിഡ് ധവാന്റെ മകനായ വരുൺ സഹസംവിധായകനായാണ് സിനിമയിലെത്തിയതെങ്കിലും കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഒാഫ് ദ ഇയറിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.