അങ്കിളിൽ പാട്ടുപാടി മമ്മൂട്ടി
പാട്ട് പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് മമ്മൂട്ടി. ഗിരീഷ് ഗംഗാധരൻ സംവിധാനം ചെയ്യുന്ന അങ്കിൾ സിനിമയിലൂടെ മമ്മൂട്ടി പാടിയതിന്റെ മേക്കിംഗ് വീഡിയോ ഇന്നലെ പുറത്തിറങ്ങിയിരിക്കുകയാണ്. "വളരെ കാലം കൂടിയാണ് ഞാൻ പാട്ട് പാടാൻ ശ്രമിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാവുമെന്ന് കരുതുന്നു.. നിങ്ങൾ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം." എന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ വീഡിയോ മമ്മൂട്ടി ഷെയർ ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ പാട്ട് വൈറലായിരിക്കുകയാണ്. പരന്പരാഗതമായി നിലനിൽക്കുന്നൊരു പാട്ട് ബിജിബാലാണ് മമ്മൂട്ടിയെക്കൊണ്ട് പാടിച്ചിരിക്കുന്നത്.
'എന്താ ജോൺസാ കള്ളില്ലേ... കല്ലുമ്മക്കായില്ലേ.. കള്ളിന് കൂട്ടാൻ കറിയില്ലേ.. കൊണ്ട് വാ വേഗത്തിൽ..' എന്ന് തുടങ്ങുന്ന പാട്ടാണ് മമ്മൂട്ടി പാടിയിരിക്കുന്നത്. അങ്കിളിന്റെ കഥ, തിരക്കഥ, സംഭാഷണം ജോയ് മാത്യുവാണ് നിർവ്വഹിച്ചിരിക്കുന്നത്. അബ്രാ ഫിലിംസിന്റെ ബാനറിൽ ജോയ് മാത്യു നിർമ്മാതാവ് കൂടിയാണ്. സി.ഐ.എയിൽ ദുൽഖറിന്റെ നായികയായി എത്തിയ കാർത്തികയാണ് അങ്കിളിൽ നായികയായി എത്തുന്നത്.
