കളക്ടറുടെ വേഷത്തിൽ നയൻതാര

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇനി കളക്ടറുടെ വേഷത്തിൽ. ഗോപി നൈനർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം അരാമിലാണ് നയൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിൽ കോളിവുഡിൽ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ജലക്ഷാമത്തിൽനിന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കാൻ നടത്തുന്ന ശ്രമമാണ് കഥ. കാക്കമുട്ടൈ ഫെയിം രമേഷ്, വിഘ്നേഷ് എന്നിവരും ഈ പൊളിറ്റിക്കൽ ത്രില്ലറിൽ അഭിനയിക്കുന്നുണ്ട്.