വി.എസ് അച്യുതാനന്ദൻ സിനിമയിൽ

നവാഗതനായ ജീവൻദാസ് സംവിധാനം ചെയ്യുന്ന ക്യാന്പസ് ഡയറീസ് എന്ന സിനിമയിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദൻ അഭിനയിക്കുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയുമൊക്കെ കഥ പറയുന്ന ചിത്രത്തിൽ വി.എസ് അച്യുതാനന്ദനായി തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്. ജൂലൈ ഒന്പതിന് കണ്ണൂരിലാണ് വി.എസ് അഭിനയിക്കുന്ന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. സുദേവ് നായർ, ജോയ് മാത്യു, തലൈവാസൽ വിജയ്, ഗൗതമി നായർ, സുരാജ് വെഞ്ഞാറുംമൂട്, സുനിൽ സുഗത, കോട്ടയം നസീർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഭദ്രൻ, താഹ തുടങ്ങിയ പ്രമുഖ സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച് പരിചയമുള്ള ജീവൻദാസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ സിനിമ. വിനീഷ് പാലയാടാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.