യൂസഫലി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

മനാമ : രാജ്യത്ത് തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരണമെന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിപ്രായപ്പെട്ടു. റിഫാ പാലസിൽ ലുലു ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി യുസഫലി എം.എയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക നിലനിൽപ്പിൽ നിക്ഷേപക മേഖലയുടെ ഒഴിച്ചു കൂടാനാവാത്ത പ്രാധാന്യം അദ്ദേഹം നിരീക്ഷിച്ചു.
രാജ്യത്ത് പുതുതായി ഒരു ശാഖ കൂടി ആരംഭിച്ച ലുലു ഗ്രൂപ്പിന്റെ വളർച്ചയെ അദ്ദേഹം പ്രകീർത്തിച്ചു. റീടെയ്ൽ രംഗത്തുള്ള വളർച്ചയും സാധ്യതകളുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും കിരീടാവകാശി അഭിപ്രായപ്പെട്ടു.
കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചതിൽ യൂസഫലി കൃജ്ഞത അറിയിച്ചു. തുടർന്നും രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾക്കായി എല്ലാ പിന്തുണയും നൽകണമെന്ന് അദ്ദേഹമ ആവശ്യപ്പെട്ടു.