പാസ്‌വേഡ് ഷെയറിംഗിന് തടയിടാന്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും


നെറ്റ്ഫ്ളിക്സിന് പിന്നാലെ പാസ്‌വേഡ് പങ്കിടലിന് (ഷെയറിംഗ്) തടയിടാന്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ‍. നവംബർ‍ ഒന്ന് മുതൽ‍ അക്കൗണ്ട് ഷെയറിംഗുമായി ബന്ധപ്പെട്ടുള്ള പുതിയ നയം കമ്പനി നടപ്പാക്കും. ഏതാനും ദിവസങ്ങൾ‍ക്ക് മുന്‍പ് കനേഡിയന്‍ ഉപഭോക്താക്കളുടെ കരാറിൽ‍ മാറ്റങ്ങൾ‍ വരുത്തിക്കൊണ്ട് ഇമെയിൽ‍ സന്ദേശം അയച്ചിരുന്നു. പുതിയ വ്യവസ്ഥകൾ‍ ഉൾ‍പ്പെടുത്തിയ നയം ഉടന്‍ നടപ്പാക്കുമെന്നും ഇമെയിൽ‍ അധികൃതർ‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ‍ വിവരങ്ങൾ‍ ലഭ്യമായിട്ടില്ല. ഇത് വ്യക്തമാക്കുന്ന അപ്‌ഡേറ്റ് ഡിസ്‌നിയുടെ ഹെൽ‍പ്പ് സെന്‍ററും അറിയിപ്പിറക്കിയിട്ടുണ്ട്.  

ഏതൊക്കെ അക്കൗണ്ടുകളാണ് ഇത്തരത്തിൽ‍ പാസ്‌വേർ‍ഡ് പങ്കിടുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുമെന്നും അധികൃതർ‍ വ്യക്തമാക്കി. ഒരു വീട്ടിലുള്ളവർ‍ക്ക് ഒരു അക്കൗണ്ട് എന്ന നയം നെറ്റ്ഫ്ളിക്സ് അടുത്തിടെ ഇറക്കിയിരുന്നു. അക്കൗണ്ട് പങ്കിടുന്നത് തങ്ങളുടെ വരുമാനത്തേയും നിക്ഷേപത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ളിക്സ് അധികൃതർ‍ അറിയിച്ചിരുന്നു. നൂറിലേറെ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

article-image

sesf

You might also like

  • Lulu Exchange
  • Straight Forward

Most Viewed