കെ.എ.എല്ലിന്റെ ഇലക്ട്രിക് ഓട്ടോകൾ ഉടൻ
കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബീൽ ലിമിറ്റഡിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നിർമാണം ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ 8000 ഓട്ടോകൾ നിർമ്മിക്കാനാണ് പദ്ധതി. ഒന്‍പത് മാസത്തിനുള്ളിൽ സ്വിസ് ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഹെസ്എജിയുമായി ചേർന്ന് ഇലക്ട്രിക് ബസ് നിർമ്മാണവും ആരംഭിക്കാൻ പദ്ധതിയുണ്ട്.

