യു­ണൈ­റ്റഡ് മോ­ട്ടോ­ർ­സ് റെ­നഗഡ് പു­റത്തി­റക്കി­


തിരുവനന്തപുരം :  ഇന്ത്യൻ നിരത്തുകൾ ലക്ഷ്യമിട്ട് ഒരു അമേരിക്കൻ ഇരുചക്ര വാഹന കന്പനി കൂടി രാജ്യത്തെത്തി. ബ്രിട്ടീഷ് കന്പനിയായ റോയൽ എൻഫീൽഡിനെ നെഞ്ചിലേറ്റിയ ഇന്ത്യൻ യുവതയെ ലക്ഷ്യമിട്ടാണ് യുണൈറ്റഡ് മോട്ടോർസ് എത്തിയിരിക്കുന്നത്.

ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ തുടങ്ങിയ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് ഇന്ത്യയിലെത്തിയിരിക്കുന്ന യു.എം വാഹനങ്ങൾ. സിങ്കിൾ സിലിണ്ടറിൽ 279.5 സി.സി എഞ്ചിനിൽ മൂന്ന് വ്യത്യസ്ത മോഡലുകളാണ് ആദ്യഘട്ടത്തിൽ യു.എം അവതരിപ്പിച്ചിരിക്കുന്നത്. യു. എം റെനഗഡ് കമാൻഡോ, റെനഗഡ് ക്ലാസിക്, റെനഗഡ് സ്പോർട്ട് എന്നിവയാണ് മോഡലുകൾ. 8500 ആർ.പി.എമ്മിൽ 24.8 ബി.എച്ച്.പി കരുത്ത് പകരുന്ന മോഡലുകൾ റോയൽ എൻഫീൽഡിന്റെ 350 സി.സി മോഡലുകൾക്ക് വെല്ലുവിളി ഉയർത്തുമെന്നതിൽ സംശയമില്ല. 

വാഹനത്തിന്റെ പരമാവധി ഇന്ധനക്ഷമത ലിറ്ററിന് 35 കിലോമീറ്ററാണ്. ആറ് ഗിയറുകൾ, ഫ്യൂവൽ ഇൻജക്ഷൻ, ലിക്വിഡ് കൂൾഡ് എൻജിൻ, ഡിജിറ്റൽ സ്പീഡോ മീറ്റർ, യു.എസ്.ബി ചാർജിംഗ് തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് വാഹനത്തിന്റെ കടന്നുവരവ്. 179 കിലോ ഭാരമുള്ള വാഹനത്തിന് 200 എം.എം ഗ്രൗണ്ട് ക്ലിയറൻസാണ് കന്പനി നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ഉയർന്ന കരുത്തും, ഗ്രൗണ്ട് ക്ലിയറൻസും ഇന്ത്യയിലെ വ്യത്യസ്തമായ നിരത്തുകളെ കീഴടക്കാൻ സാധിക്കുന്നതാണ്. 2017 ഒക്ടോബറിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ ഇതോടകം വാഹന പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ കൊച്ചിയിൽ മാത്രമേ യു.എം ഷോറൂം ആരംഭിച്ചിട്ടുള്ളൂ. ഇതിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില 1.83 ലക്ഷമാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed