ഹോപ്പ് ബഹ്‌റൈൻ തൊഴിലാളി ദിനം ആഘോഷിച്ചു


ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ തൊഴിലാളി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്റെ വിവിധ ഏരിയകളിലായി ഇരുന്നൂറ്റി അൻപത് തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകി. തുശ്ച വേതനക്കാരായ ശുചീകരണ തൊഴിലാളികൾ, ശമ്പള കുടിശ്ശിക നേരിടുന്ന കെട്ടിട നിർമ്മാണ മേഖലയിലെ തൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും ഭക്ഷണമെത്തിച്ചു നൽകിയത്.

എക്കർ, മാമീർ, സെഗയ്യ, കമ്മീസ് എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ ഭക്ഷണം നൽകി. ജോഷി നെടുവേലിൽ, ഗിരീഷ് കുമാർ, ഷാജി എളമ്പിലായി, മുജീബ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു. 

article-image

sdasdaddsd

You might also like

Most Viewed