ബഹ്റൈൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം രക്തസാക്ഷിത്വ ദിനം ആചരിച്ചു


ബഹ്റൈൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 77− മത് രക്തസാക്ഷിത്വ  ദിനം സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ  ആചരിച്ചു. പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ  തോമസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. പ്രമുഖ സാമൂഹൃ പ്രവർത്തകൻ ആർ. പവിത്രൻ മുഖ്യ പ്രഭാഷണം നടത്തി. 

മുൻ പ്രസിഡന്റ് മാരായ ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല എന്നിവരോടൊപ്പം അനിൽ യു.കെ, ദീപ ജയചന്ദ്രൻ, അജിത് കുമാർ, സെയ്ദ് ഹനീഫ്, സിബി കൈതാരത്ത് , അനസ് റഹീം, മൻഷീർ, ഹരീഷ് നായർ, ജവാദ് ബാഷ, അൻവർ  എന്നിവർ ചടങ്ങിൽ ഗാന്ധിജിയെ അനുസ്മരിച്ച് സംസാരിച്ചു.  ബീന മൻസിർ ദേശ ഭക്തി ഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി വിനോദ്  ഡാനിയേൽ നന്ദി രേഖപ്പെടുത്തി.

article-image

dfdxf

You might also like

  • Lulu Exchange
  • Straight Forward

Most Viewed