ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു


ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 75ആം റിപ്പബ്ലിക്ക് ദിനം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. സൽമാനിയ സീറോ മലബാർ സൊസൈറ്റി അങ്കണത്തിൽ  പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ ഇന്ത്യൻ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു. ചടങ്ങിൽ സീറോ മലബാർ സൊസൈറ്റി സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. 

എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിജോ ആന്റണി, രതീഷ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം കോർ ഗ്രൂപ് ചെയർമാൻ പോൾ ഉരുവത്, മുൻ ഭാരവാഹികളായ ചാൾസ് ആലുക്ക, ജെയിംസ് മാത്യു, സാനി പോൾ എന്നിവരും സീറോ മലബാർ സൊസൈറ്റി അംഗങ്ങളും കുടുംബാംഗങ്ങളും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു. 

article-image

ിമംവമവ

You might also like

  • Straight Forward

Most Viewed