യാത്രയപ്പ് നൽകി

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലാകാരനായ സുരേഷ് അയ്യമ്പിള്ളിക്ക് ബഹ്റൈൻ മലയാളി ഫോറം യാത്രയപ്പ് നൽകി. പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ വി രാജീവൻ ആശംസകൾ നേർന്നു. ട്രഷറർ ബബ്‌ന നന്ദി പറഞ്ഞു
സംഘടനയുടെ ന്യൂ ഇയർ കൃസ്തുമസ് ആഘോഷം ഫെബ്രുവരി 1 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെക്രട്ടറി വി രാജപാണ്ട്യൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ജിജോമോൻ മാത്യു പ്രോഗ്രാം കൺവീനറും വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ കോർഡിനേറ്റർമാരുമായുള്ള കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ,സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
cdxdfsddfsdfs