കോഴിക്കോട് ഫെസ്റ്റ് 2K26: സ്വാഗത സംഘ രൂപീകരണം നവംബർ 17 ന്
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ്റെ വാർഷികാഘോഷമായ "കോഴിക്കോട് ഫെസ്റ്റ് 2K26" ന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കുന്നു. നവംബർ 17, തിങ്കളാഴ്ച്ച വൈകിട്ട് 7.30 ന് അദിലിയയിലെ ഓറ ആർട്‌സ് സെന്ററിൽ വെച്ചാണ് സ്വാഗതസംഘം രൂപീകരണ യോഗം ചേരുന്നത്.
പ്രശസ്ത പിന്നണി ഗായകൻ കൊല്ലം ഷാഫി നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും, വിപുലമായ മറ്റു കലാ സാംസ്‌കാരിക പരിപാടികളുമായി ജനുവരി 23, വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണിവരെ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ചാണ് കോഴിക്കോട് ഫെസ്റ്റ് അരങ്ങേറുന്നത്.
പരിപാടി വൻ വിജയമാക്കുന്നതിൻ്റെ ഭാഗമായി, ബഹ്‌റൈനിലെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടാണ് സ്വാഗതസംഘം രൂപീകരിക്കുന്നത്.
aa
