ബഹ്റൈൻ തൃശ്ശൂർ കുടുംബം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശ്ശൂരുകാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും നാലാമത് വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കാൾട്ടൺ ഹൊട്ടലിൽ വെച്ച് നടന്നു. ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകരായ അമൽദേവ് ഒ കെ, അർജ്ജുൻ ഇത്തിക്കാട്ട്, കേരളീയ സമാജം എന്റെർടെയിൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫാറൂഖ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിവിധ കലാപരിപാടികൾ അരങ്ങേറിയ വേദിയിൽ ലേഡീസ് മ്യൂസിക് ബാൻഡ് ആയ പിങ്ക് ബാംഗിൻ്റെ സംഗീത നിശ, സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ട് തുടങ്ങിയവയും ഉണ്ടായിരുന്നു. ബിടികെ പ്രസിഡണ്ട് ജോഫി ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് ചുങ്കത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ നീരജ് നാരായണൻ മുൻ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
grgfgffgfg