ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് നടത്തി

ബഹ്റൈനിലെ ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ മധുരം നൽകി യാത്രാ ആരംഭിച്ച സംഘം ബഹ്‌റിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. അന്ദലുസ് ഗാർഡനിൽ വെച്ചാണ് യാത്ര സമാപിച്ചത്. മുതിർന്നവരും കുട്ടികളുമായി 60 അംഗങ്ങൾ ട്രിപ്പിൽ പങ്കെടുത്തു.
ഗ്രാൻഡ് മോസ്‌ക്, ബഹ്‌റൈൻ ഫോർട്ട് , ദുമിസ്താൻ ബീച്ച് , കർസകാൻ ഫോറസ്ററ്, ഡ്രാഗൺ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡൽ ചർച്, ആലി പോട്ടറി തുടങ്ങിയ സ്ഥലങ്ങളാണ് ഇവർ സന്ദർശിച്ചത്. ഗ്രൂപ്പ് അഡ്മിൻമാരായ ഷജിൽ ആലക്കൽ, ശ്രീജിത്ത് ഫറോക്, വിഷ്ണു, ജയകുമാർ, രശ്മി അനൂപ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
erdfgfgrdfgdfg